03:52am 08 November 2026
NEWS
സംസ്ഥാന ബിജെപിയിൽ ശൈലീമാറ്റം
28/03/2025  04:50 PM IST
nila
സംസ്ഥാന ബിജെപിയിൽ ശൈലീമാറ്റം

കേരളത്തിലെ ബിജെപിയുടെ പ്രവർത്തന രീതിയിൽ അടിമുടി മാറ്റത്തിന് തുടക്കമായി. സംസ്ഥാന അധ്യക്ഷനെ കേന്ദ്രീകരിച്ചുള്ള പരമ്പരാ​ഗത ശൈലി അപ്പാടെ ഉപേക്ഷിക്കാനാണ് കോർ കമ്മിറ്റിയിൽ തീരുമാനമായത്. കോർ കമ്മിറ്റി അവസാനിച്ചതിന് തൊട്ടുപിന്നാലെ മുതൽ ആ തീരുമാനം ബിജെപി നടപ്പാക്കി തുടങ്ങിയ യോ​ഗതീരുമാനങ്ങൾ വിശദീകരിക്കാൻ പുതിയ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങൾക്ക് മുന്നിലെത്തും എന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, തന്റെ ആദ്യ കോർ കമ്മിറ്റി യോ​ഗമായിരുന്നിട്ടും യോ​ഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടത് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി. സുധീർ, എസ്. സുരേഷ് എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. 

അധ്യക്ഷനെ കേന്ദ്രീകരിച്ചുള്ള പാർട്ടി പ്രവർത്തനത്തിന് പകരം ഇനി ടീം വർക്കാണെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്. ഇതിന്റെ ഭാ​ഗമായി ചുമതലകൾ വീതംവെച്ച് നൽകും. മാധ്യമങ്ങളെ കാണുന്നതിനടക്കം നേതാക്കളെ ചുമതലപ്പെടുത്തും. ജില്ലകളുടെ മേൽനോട്ട ചുമതല മുതിർന്ന നേതാക്കൾക്ക് വിഭജിച്ചു നൽകാനും തീരുമാനിച്ചിട്ടുണ്ട്. 

 പാർട്ടി നയങ്ങൾ വിശദീകരിക്കൽ ഇനി മുതൽ പാർട്ടി അധ്യക്ഷന്റെ മാത്രം ചുമതലയാകില്ല. ഇതിനായി മുതിർന്ന നേതാക്കളുടെ പാനൽ രൂപീകരിക്കും. ബിജെപി സംഘടനാ ജില്ലകൾ അഞ്ചായി തിരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. 30 ജില്ലകളെ ആറ് വീതം 5 മേഖലകളായി തിരിച്ചാകും സംഘടനാ പ്രവർത്തനം. ഓരോ മേഖലക്കും ഒരു സീനിയർ നേതാവാകും ചുമതലക്കാരൻ.

നിലവിൽ സംസ്ഥാന അധ്യക്ഷന്റെയും ജില്ലാ അധ്യക്ഷൻ മാരുടെയും തെരഞ്ഞെടുപ്പ് മാത്രമാണ് ബിജെപിയിൽ പൂർത്തിയായത്. ജില്ലാ ഭാരവാഹികളുടെയും, സംസ്ഥാന കോർ കമ്മിറ്റി – ഭാരവാഹികളെയും പ്രഖ്യാപിക്കാൻ ഉണ്ട്. ഇതിൽ ജില്ലാ ഭാരവാഹികളെ ആദ്യം തിരഞ്ഞെടുക്കും. പിന്നാലെ ഏപ്രിൽ പകുതിക്ക് മുൻപായി സംസ്ഥാന തലത്തിൽ ബിജെപിയുടെ പുതിയ ടീം നിലവിൽ വരും എന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img